Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mid-air Scare

Europe

ആ​കാ​ശ​ത്ത് ന​ടു​ക്കം; ലു​ഫ്താ​ൻ​സ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച് യു​വാ​വ് യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി

ഫ്രാ​ങ്ക്ഫ​ർ​ട്ട് : ജ​ർ​മ​നി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ന്ന യാ​ത്രാ​വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് വാ​തി​ൽ ബ​ല​മാ​യി തു​റ​ക്കാ​ൻ യാ​ത്ര​ക്കാ​ര​ന്‍റെ ശ്ര​മം. കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ൽ നി​ന്ന് ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന ലു​ഫ്താ​ൻ​സ വി​മാ​ന​ത്തി​ലാ​ണ് സ​ഹ​യാ​ത്ര​ക്കാ​രെ​യും വി​മാ​ന ജീ​വ​ന​ക്കാ​രെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ബോ​യിംഗ് 787 (Boeing 787) ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന 33 വ​യ​സു​കാ​ര​നാ​ണ് പെ​ട്ടെ​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ​ത്. സീ​റ്റി​ൽ നി​ന്ന് ചാ​ടി​യെ​ഴു​ന്നേ​റ്റ ഇ​യാ​ൾ വി​മാ​ന​ത്തി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ പി​ടി​ച്ച് ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ

വാ​തി​ലി​ൽ നി​ന്നു​ള്ള പി​ടി​വി​ടാ​ൻ വി​മാ​ന ജീ​വ​ന​ക്കാ​ർ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ അ​നു​സ​രി​ച്ചി​ല്ല. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​യാ​ളെ വാ​തി​ലി​ൽ നി​ന്ന് വ​ലി​ച്ചു​മാ​റ്റി സീ​റ്റി​ൽ ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​നം ആ​കാ​ശ​ത്ത് സ​ഞ്ച​രി​ക്കു​ന്ന സാ​ധാ​ര​ണ ഉ​യ​ര​ത്തി​ൽ വി​മാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള വാ​യു​മ​ർ​ദ​ത്തി​ലെ വ്യ​ത്യാ​സം കാ​ര​ണം വാ​തി​ൽ തു​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​ത് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി. വി​മാ​നം പി​ന്നീ​ട് മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

അ​റ​സ്റ്റ് ചെ​യ്ത് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി

വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​യു​ട​ൻ ജ​ർ​മ​ൻ ഫെ​ഡ​റ​ൽ പൊ​ലി​സ് വി​മാ​ന​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ച്ച് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ മാ​ന​സി​ക​നി​ല ത​ക​രാ​റി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി പൊ​ലി​സ് വ​ക്താ​വ് അ​റി​യി​ച്ചു. വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ വ്യോ​മ​യാ​ന സു​ര​ക്ഷ​യി​ൽ ഗു​രു​ത​ര​മാ​യി ഇ​ട​പെ​ട്ട​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ ഫെ​ഡ​റ​ൽ പൊലി​സ് ക്രി​മി​ന​ൽ കേ​സ് രജി​സ്റ്റ​ർ ചെ​യ്തു.

Latest News

Corehub Up